പ്രശസ്ത ഗായകനും ഭാംഗ്ര പോപ് താരവുമായ മികാ സിങ്ങിന്റെ മാനേജര്‍ സൗമ്യ സാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അമിത മയക്കുമരുന്നുപയോഗമാണ് സൗമ്യയുടെ മരണകാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. സാമി കടുത്ത വിഷാദത്തിലായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

To advertise here,

ഫെബ്രുവരി മൂന്നിനായിരുന്നു സൗമ്യയുടെ മരണം. അന്ന് രാത്രി ഏഴുമണിയോടെ ഒരു പാര്‍ട്ടി കഴിഞ്ഞ് സ്റ്റുഡിയോയില്‍ തിരിച്ചെത്തിയതായിരുന്നു സൗമ്യ. പിറ്റേന്ന് വൈകിട്ടായിട്ടും സൗമ്യയെ കാണാതിരുന്നതോടെ അന്വേഷണം ആരംഭിച്ചു. രാത്രി പത്തേ കാലോടെ താഴത്തെ നിലയില്‍ ജോലി ചെയ്തിരുന്ന ചില ജോലിക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് സൗമ്യയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  

ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം പഞ്ചാബിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സൗമ്യയുടെ മരണത്തില്‍ മികാസിംഗ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Content Highlights: Mika Singh's manager dies of 'drug overdose', singer expresses grief