കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന മെയ്യഴകന് എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. '96 ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രേംകുമാര്‍. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സെപ്റ്റംബര്‍ 27-ന് ചിത്രം തിയറ്ററിലെത്തും.
അഭിനേതാക്കളായ ജ്യോതികയുടെയും സൂര്യയുടെയും നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് മെയ്യഴകന് നിര്‍മിക്കുന്നത്. 96 പോലെ റൊമാന്റിക് ചിത്രമല്ല മെയ്യഴകന്. ജീവിതത്തിലെവിടെയോ നഷ്ടമായ ഓര്‍മകള്‍ തേടി ഒരാള്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയമെന്ന സൂചനകളാണ് ട്രെയ്ലര് തരുന്നത്.
രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്, ഇന്ദുമതി മണികണ്ഠന്, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.
വളരെ അപൂര്‍വ്വം സംഭവിക്കുന്ന സിനിമകളിലൊന്നാണ് 'മെയ്യഴകന്' എന്നും എല്ലാവരും തിയേറ്ററില്‍ കണ്ട് ആസ്വദിക്കണമെന്നും സൂര്യ ട്രെയ്ലര് പുറത്തുവിടുന്ന ചടങ്ങളില്‍ പറഞ്ഞു. '96'ന് ശേഷം, സംവിധായകന് പ്രേം കുമാറും സംഗീത സംവിധായകന് ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'മെയ്യഴക'നുണ്ട്. മഹേന്ദ്രന് രാജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ആര്. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
Content Highlights: Meiyazhagan Trailer, C Prem Kumar film after 96, Karthi, Arvind Swami, Sri Divya
Published: 23 Sept 2024, 06:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented