നടന്‍ കാര്‍ത്തിയുടെ 27- മത്തെ സിനിമ ' മെയ്യഴകന്റെ' ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ കാര്‍ത്തിയുടെ ജന്മ ദിനം പ്രമാണിച്ചു പുറത്തിറക്കി. മെയ് 25- നാണ് ജന്മ ദിനം. കാര്‍ത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. '96 ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാര്‍ത്തി ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ത്തിയുടേയും അരവിന്ദ സാമിയുടടെയും, കാര്‍ത്തിയുടെ  ഒറ്റക്കുള്ള പോസ്റ്ററുമാണ് യാഥാക്രമം പുറത്തു വിട്ടത്. 

To advertise here,

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തമിഴകത്ത് വന്‍ വിജയം നേടിയ 'വിരുമന്‍' എന്ന ചിത്രത്തിന് ശേഷം  2ഡി എന്റര്‍ടെയ്ന്‍മെന്റ് കാര്‍ത്തിയെ നായകനാക്കി നിര്‍മ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിര്‍മാതാക്കള്‍. രാജശേഖര്‍ കര്‍പ്പൂര കര്‍പ്പൂര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. കാര്‍ത്തി അരവിന്ദ സാമി, ശിദിവ്യ, എന്നിവര്‍ക്കൊപ്പം രാജ് കിരണ്‍, ജയ പ്രകാശ്, ശരന്‍ എന്നിവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി. കെ. അജയ് കുമാര്‍, പി ആര്‍ ഓ