കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണി കൃഷ്ണനും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം "മരതക"ത്തിന് കുമളിയിൽ തുടക്കമായി. നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു. 

To advertise here,

സനുഷ സന്തോഷ്‌, കലാഭവൻ ഷാജോൺ, മീനാക്ഷി അനൂപ്, അനീഷ് ഗോപാൽ, ജഗതീഷ്, നവജിത് നാരായണൻ എന്നിവരും വേഷമിടുന്നു. ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ സലീം ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകനും ദീപു.എൻ.ബാബുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായഗ്രഹണം: സിനു സിദ്ധാർഥ്. പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്.

എഡിറ്റിംഗ്: റിയാസ്.കെ.ബദർ, കലാസംവിധാനം: ജയൻ ക്രെയോൺ, മ്യൂസിക്: അർജുൻ വി അക്ഷയ, ശ്യാമപ്രസാദ്, ബി ജി എം: ഫോർ മ്യൂസിക്, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, കൊറിയോഗ്രാഫി: ശ്രീജിത്ത്‌ പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, ക്രീയേറ്റീവ് ഡയറക്ടർ: പ്രവീൺ നാരായണൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിനോയ്‌, ഡിസൈൻ: യെല്ലോ ടൂത്‍സ് 

Content Highlights: Marathakam Movie, Vishnu Unnikrishnan, Bibin George, Sanusha