മലയാള സിനിമാ പ്രേക്ഷകർക്ക് ഇന്നും തീരാനോവാണ് നടി മോനിഷയുടെ അകാല വിയോ​ഗം.  1992 ഡിസംബര്‍ 2നാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ മോനിഷയെ മരണം കവര്‍ന്നെടുക്കുന്നത്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. 

To advertise here,

ഇപ്പോൾ തന്റെ സഹപ്രവർത്തകയെ ഓർത്തുകൊണ്ട്  നടൻ മനോജ് കെ ജയൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്.

“മോനിഷ- എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചന് ശേഷം ‘സാമഗാനം’ എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. ‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,” മനോജ് കെ ജയൻ കുറിക്കുന്നു.

ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഋതുഭേതം, ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കാഴ്ചയ്ക്കപ്പുറം, വേനല്‍ക്കിനാവുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട് മുന്‍നിര നായികയായി ഉയര്‍ന്നു. ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചെപ്പടി വിദ്യ, മണിവണ്ണന്റെ മൂണ്‍ട്രാവതു കണ്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മോനിഷ അവസാനമായി വേഷമിട്ടത്. 

content highlights : Manoj K Jayan about monisha kudumbasametham movie