സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്.

ടോവിനോ തോമസിനെ നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3ന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ചിത്രത്തിൽ ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മൈസൂരിലെ പുരാതനമായ അലോക പാലസ്സിൽ നടന്ന പൂജ ചടങ്ങിൽ, നിർമാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചുകൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് .എസ് റാമിൻ്റെ മാതാവ് ശ്രീമതി ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമ്മവും, നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ വൈശാഖ് സി വടക്കേവീട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി സുശീലൻ എന്നിവരാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളേജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. ഒരു ഫാമിലി കോമഡി എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: Indian Cinema Company, after 'Narivetta', is producing a new film with Sharafudheen and Alan Bin Siraj in lead roles.
Published: 04 Sept 2026, 09:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented