നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത് എന്നാണ് സൂചന.
സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം ആണ് ചിത്രത്തിന്റെ ചിത്രീകരണം തമിഴ്‌നാട്ടിൽ ആരംഭിച്ചത്.
ഗംഭീര ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാൻവാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. 'കളംകാവൽ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
'ഫാലിമി' എന്ന സൂപ്പർഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് തമിഴിൽ 'തലൈവർ തമ്പി തലൈമയിൽ' സംവിധാനം ചെയ്തു. അദ്ദേഹം വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രൊജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കഥ, തിരക്കഥ: നിതീഷ് സഹദേവ്, അനുരാജ് ഒ.ബി, പ്രൊജക്റ്റ് ഡിസൈനർ: അഗ്‌നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം: ജിംഷി ഖാലിദ്, എഡിറ്റർ: ബ്ലെസ്, പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റും: മെൽവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് എസ്. പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, ഡിജിറ്റൽ പി.ആർ: വിഷ്ണു സുഗതൻ, വാർത്താ പ്രചരണം: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Mammootty joins the sets of his 9th Mammootty Company production. Directed by Nitheesh Sahadev, known for Falimy. A big-budget action entertainer with a mega-canvas scope. Shooting commenced in Tamil Nadu in late July. The film features a stellar cast and top-tier technical crew
Published: 04 Aug 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented