റീ- റിലീസില്‍ തരംഗമാവാന്‍ മലയാളത്തില്‍നിന്ന് ഒരു ചിത്രം കൂടി. മമ്മൂട്ടി നായകനായ 'അമരം' ആണ് റീ- റിലീസിനൊരുങ്ങുന്നത്. അതേസമയം, ചിത്രം കേരളത്തില്‍ കാണാന്‍ കഴിയില്ല.
ഇന്ത്യയിലൊഴികെ ആഗോളവ്യാപകമായി ചിത്രം റീ- റിലീസ് ചെയ്യും. സൈബര്‍ സിസ്റ്റംസ് ഓസ്‌ട്രേലിയ ആണ് ചിത്രം റീ- റിലീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 4K ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീ- റിലീസ്.
മമ്മൂട്ടിയെ നായകനാക്കി ഭരതന്‍ സംവിധാനംചെയ്ത് 1991-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'അമരം'. മാതു, മുരളി, അശോകന്‍, കെപിഎസി ലളിത, കുതിരവട്ടം പപ്പു എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി. എ.കെ. ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് രവീന്ദ്രനും പശ്ചാത്തലസംഗീതം ജോണ്‍സണുമായിരുന്നു.
Content Highlights: Iconic Mammootty starrer `Amaram` is set for a grand re-release worldwide in 4K & Dolby Atmos. Experience the classic, but not in Kerala theaters
Published: 15 Oct 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented