ടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.

To advertise here,

'സ്‌നേഹപൂർവം പടിയിറങ്ങുന്നു... 'അമ്മ'യിൽ നിന്നും... സത്യത്തിനൊപ്പം... ന്യായത്തിനൊപ്പം... ശ്വേതയ്‌ക്കൊപ്പം.' എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളിട്ടു.

കഴിഞ്ഞദിവസം നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെ മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചു. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക പറഞ്ഞത്.

Also Read: ‘ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റി, ശ്വേതയല്ല, സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത്’ -മല്ലികാ സുകുമാരൻ

‘ശ്വേതയ്ക്കുപരി മറ്റുള്ളവരായിരുന്നു തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില്ല. അതുകൊണ്ട് ശ്വേത ചെയ്തു. എന്ത് ചെയ്യാൻ കഴിയും? ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്.’ -മല്ലികാ സുകുമാരൻ കഴിഞ്ഞദിവസം പറഞ്ഞു.