
ബുസാന്‍: ദക്ഷിണകൊറിയയിലെ ബുസാനില്‍ വെച്ച് നടക്കുന്ന 2025 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹൈലൈഫ് വിഷന്‍ അവാര്‍ഡ് സ്വന്തമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്'. അന്‍ഷുല്‍ ചൗഹാന്റെ ‘ടൈഗര്‍’ എന്ന ചിത്രത്തോടൊപ്പം പുരസ്‌കാരം പങ്കിട്ടു.
ഡല്‍ഹിയില്‍ സാമ്പത്തിക, താമസ പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മലയാളി ദമ്പതികളുടെ കഥയാണ് 'ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്' പറയുന്നത്. 2025-ലെ ബുസാന്‍ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
വിഷന്‍ വിഭാഗത്തിലെ മികച്ച സിനിമകളെ ആദരിക്കുന്ന ഹൈലൈഫ് വിഷന്‍ അവാര്‍ഡ്, പുതിയ ശബ്ദങ്ങളെയും ധീരമായ സിനിമാ കാഴ്ചപ്പാടുകളെയും പ്രോത്സാഹിപ്പിക്കുന്നു. ഈ അംഗീകാരം സിനിമയുടെ സര്‍ഗ്ഗാത്മക മികവിനും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ സ്വതന്ത്ര സിനിമയുടെ സാന്നിധ്യത്തിനും അടിവരയിടുന്നു.
റോഷന്‍ അബ്ദുള്‍ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. സുരേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ പ്രമോദ് ശങ്കര്‍, കിരണ്‍ കേശവ് എന്നിവരാണ്. പായല്‍ കപാഡിയയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രേഖ രാജ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍ ജിബു തോമസും ഛായാഗ്രഹണം മനേഷ് മാധവനും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് പ്രവീണ്‍ എം. കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, കലാസംവിധാനം ഫയദോര്‍ സാം ബ്രൂക്ക്, വസ്ത്രാലങ്കാരം ലീന തുഷാര എന്നിവരാണ് നിര്‍വഹിച്ചത്.
Content Highlights: Sanju Surendran`s `If on a Winter`s Night` wins the Highlife Vision Award at the 2025 Busan International Film Festival.
Published: 26 Sept 2025, 11:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented