കൊച്ചി: മികച്ച ചലച്ചിത്ര നിർമ്മാതാവിനുള്ള "മലയാളപുരസ്‌കാരം1198"  ആഷിഖ് ഉസ്മാന് സമ്മാനിച്ചു. തല്ലുമാല എന്ന ചിത്രം നിർമിച്ചതിനാണ് പുരസ്കാരം. 

To advertise here,

മലയാള പുരസ്കാര സമിതിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. മലയാളപുരസ്‌കാരസമിതിയുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ടാണ് ആഷിഖ് ഉസ്മാനുള്ള പുരസ്കാരം സമർപ്പിച്ചത്. 

നേരത്തേ മലയാളപുരസ്‌കാര സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള മലയാളപുരസ്‌കാരം 1198 സം​ഗീതസംവിധായകൻ ഔസേപ്പച്ചന് സമർപ്പിച്ചിരുന്നു.

ഫാദർ കുണ്ടുകുളം വിൻസന്റും ഡാനി അമൃതും ചേർന്നാണ് ഈ പുരസ്കാരം ഔസേപ്പച്ചന് നൽകിയത്.