ഇന്ദ്രൻസിനെ മികച്ച നടനായും ഫർസാന പാലത്തിങ്കലിനെ നടിയായും തിരഞ്ഞെടുത്തു. ചിദംബരം ആണ് മികച്ച സംവിധായകൻ.

കൊച്ചി: പത്താമത് മലയാള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം ഗോപി ആശാൻ (കഥകളി), ജഗതി ശ്രീകുമാർ (ചലച്ചിത്രം), കെ. ആർ. വിജയ (ചലച്ചിത്രം), തങ്കമണി ഭരത്കുമാർ ടീച്ചർ (തിരുവാതിരക്കളി), സതീഷ് സംഘമിത്ര (നാടകം) എന്നിവർക്കാണ് സമഗ്ര സംഭാവനക്കുള്ള മലയാള പുരസ്കാരം. ഇന്ദ്രൻസിനെ മികച്ച നടനായും ഫർസാന പാലത്തിങ്ങലിനെ നടിയായും തിരഞ്ഞെടുത്തു. ചിദംബരം ആണ് മികച്ച സംവിധായകൻ. സംവിധായകൻ വിജേഷ് പാണത്തൂർ, നടന്മാരായ ആശിഷ് ജോ ആന്റണി, വിനോദ് സാഗർ, അനസ് സൈനുദ്ദീൻ, നടിമാരായ ദിയ, ശ്രീധന്യ വിശ്വനാഥ് എന്നിവർക്കാണ് പ്രത്യേക പുരസ്കാരം.
മലയാള പുരസ്കാര സമിതി അധ്യക്ഷനും ഭാഷാ പണ്ഡിതനുമായ ജി.കെ പിള്ള തെക്കേടത്തും സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ടും വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
പുരസ്കാരങ്ങൾ
ചലച്ചിത്രം-പെണ്ണും പൊറാട്ടും (സന്തോഷ് കുരുവിള, രാജേഷ് മാധവൻ)
സംവിധായകൻ-ചിദംബരം (ബാലൻ ദി ബോയ്),
നടൻ-ഇന്ദ്രൻസ് (ചിന്ന ചിന്ന ആസൈ),
നടി-ഫർസാന പാലത്തിങ്ങൽ (ബാലൻ ദി ബോയ്),
സഹനടൻ-സായികുമാർ (തുടക്കം)
സഹനടി-ബിയാന മോമിൻ (എക്കോ)
പുതുമുഖ നടൻ-ഹാഷിർ (വാഴാ 2)
പുതുമുഖ നടി -വിസ്മയ മോഹൻലാൽ (തുടക്കം)
നവാഗത സംവിധായകൻ-ജിതിൻ കെ. ജോൺ (കളങ്കാവൽ)
നവാഗത സംവിധായിക-വർഷ വാസുദേവ് (ചിന്ന ചിന്ന ആസൈ)
ജനപ്രിയ നടൻ-സാഗർ സൂര്യ (പ്രകമ്പനം),
ചലച്ചിത്ര നിർമ്മാതാവ്-ഷാന്റോ തോമസ് (ഡോസ്)
സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്ര സംവിധായകർ - ജുനൈസ് കാപ്പ് (ബോളാ ഗോളം), പ്രശാന്ത് മുരളി (ബട്ടർഫ്ലൈ ഗേൾ 85)
മികച്ച ബാലനടൻ-മാസ്റ്റർ ആദിശേഷൻ കെ.ആർ. (ബാലൻ ദി ബോയ്)
മികച്ച നാടക നടൻ-പ്രമോദ് വെളിയനാട് (മാടൻ മോക്ഷം )
മികച്ച കവിത സമാഹാരം-ഡോ. ഇമൽഡ ജോസഫ് (ആത്മാവിന്റെ പ്രണയം)
മികച്ച നോവൽ-മരണ വംശം (പി.വി. ഷാജി കുമാർ, മാതൃഭൂമി ബുക്സ്)
മികച്ച ബാലസാഹിത്യ നോവൽ-ഉവ്വാവു കുട്ടിയും അപ്പൂപ്പൻ താടിയും (പ്രശാന്ത് വിസ്മയ )
മികച്ച നോവൽ-പ്രണയത്തിന്റെ റെഡ് വൈൻ (നീതാ സുഭാഷ്)
മികച്ച ഓർമ്മക്കുറിപ്പുകൾ-അബാബീൽ(ശ്രീകല സുഖാദിയ)
മികച്ച കഥാസമാഹാരം-വേതാള പ്രശ്നം (കൃഷ്ണനുണ്ണി ജോജി)
മികച്ച കാഥികൻ-സൂരജ് സത്യൻ (സുന്ദരികളും സുന്ദരന്മാരും)
മികച്ച കവി-ബൃന്ദ (20680 പേജുള്ള ഒറ്റ കവിത, പ്രണയം)
മികച്ച കഥ-മൂഷികന്റെ അറസ്റ്റ് (റോണി തോമസ്)
മികച്ച കവിത-ഇതുമെന്റെ നഷ്ടവസന്തത്തിന് (ഷിജു കെ പറങ്ങോടൻ)
മികച്ച കവിത-ദാഹത്തിന്റെ സാക്ഷ്യം(കനുലാൽ ഷണ്മുഖൻ)
മികച്ച കവിതാസമാഹാരം- ഇറങ്ങിപ്പോകുന്നവർ പാലിക്കേണ്ട മര്യാദകൾ (എബി ജോൺ തോമസ്)
മികച്ച പ്രസാധക-സനിത അനൂപ് (ബുക്കർ മീഡിയ പബ്ലിക്കേഷൻ)
മികച്ച ചിത്രരചന അധ്യാപകൻ-അനുചന്ദ് റാം എസ്. (ദി എസൻസ് ഓഫ് ആർട്ട് ഫൗണ്ടേഷൻ)
മികച്ച ചിത്രകല -അഡ്വ. ശ്രീജ കെ. എസ്. (വേൾഡ് റെക്കോർഡർ)
മികച്ച പെയിന്റിംഗ്-ഹേമന്ദ് ടി. എസ്. (ഹേമന്ദ് ആർട്ടിസ്റ്റ്, ഇൻസ്റ്റഗ്രാം)
മികച്ച പരിസ്ഥിതി പ്രവർത്തകൻ-പി. വി. ദാസൻ പെരളശ്ശേരി
മികച്ച സാംസ്കാരിക പ്രവർത്തകർ-ഷിബു റാവുത്തർ
മികച്ച ഗാനരചയിതാവ്-അനിൽകുമാർ കാവനൂർ (അമ്മ ആയിരുന്നു)
ആതുര സേവനം-ഡോ. ജർഷിദ് തട്ടാരത്തിൽ കിബിറ്റ്സ് ഇന്റർനാഷണൽ റിഹാബിലേഷൻ സെന്റർ)
മികച്ച ജീവകാരുണ്യ പ്രവർത്തകൻ-ഷക്കീർ അണ്ടിക്കോട്ടിൽ (ഒരുമ കല്ലൂർ)
സാമൂഹ്യ സേവനം -സമീർ ധർമ്മടം
മികച്ച പക്ഷി നിരീക്ഷകൻ-ഷാജഹാൻ മുഹമ്മദ്
മികച്ച സെമി ഹ്യൂമനോയയിഡ് റോബോട്ട് മാനുഫാക്ചറിങ് ബോണി
ബോട്ട് (ഷാഹിർ അബ്ദുള്ള & മുഹമ്മദ് അസ്ഹർ)
മികച്ച വ്യവസായി-ഷാജഹാൻ കെ.എസ്. (കങ്കൺ വാട്ടർ )
ബഹുമുഖ പ്രതിഭ-ശ്രീലക്ഷ്മി ബാബു (അഭിനയം-കരിമ്പടം മൂവി, ചാനൽ ഷോ)
ബഹുമുഖ പ്രതിഭ-നീരജ അരുൺ (ബിസിനസ് കോച്ച്, അഭിനയം, സാഹിത്യം, ഡബ്ബിങ് ആർട്ടിസ്റ്റ്)
ബഹുമുഖ പ്രതിഭ-ആൻ സുനിൽ (അഭിനയം, ഇൻഫ്ലുവൻസർ)
മികച്ച നൃത്ത സംവിധായകൻ-മൻസൂർ തണ്ടർ ലൈൻസ്
മികച്ച സംഘാടകൻ-ശ്യാം മാധവ് (കെഡി ഇവൻസ്),
മികച്ച നൃത്താധ്യാപിക-കലാമണ്ഡലം രേഷ്മ രാജഗോപാൽ (ധ്വനി നൃത്ത വിദ്യാലയ ട്രെസ്റ്റ്)
മികച്ച നർത്തകി-ഐന അന്ന
മികച്ച യുവ നർത്തകി-നിരഞ്ജന പി.ആർ.
മികച്ച പത്ര റിപ്പോർട്ടർ എം. എസ്. സജീവൻ (കേരളകൗമുദി),
മികച്ച വിഷ്വലൈസർ-ആർട്ടിസ്റ്റ് വിമൽ ജി.പി. (മാതൃഭൂമി കോഴിക്കോട്)
മികച്ച സീനിയർ റിപ്പോർട്ടർ -സീമ മോഹൻലാൽ (രാഷ്ട്രദീപിക)
ഫോട്ടോ ജേണലിസ്റ്റ് -ബൈജു കൊടുവള്ളി (മാധ്യമം, കൊച്ചി )
മികച്ച പത്രപ്രവർത്തകൻ-നോയൽ രാജ് (സായാഹ്ന കൈരളി മാഗസിൻ ), വിനീത വേണാട്ട് (ജന്മഭൂമി ), അഭിലാഷ് ജി. നായർ (ഏഷ്യാനെറ്റ്), ശ്രീ. നിഷാദ് റാവുത്തർ (മീഡിയവൺ), ലേബി സജീന്ദ്രൻ (റിപ്പോർട്ടർ ചാനൽ), ഡാനി പോൾ (ന്യൂസ് 18), സാലി മുഹമ്മദ് (കൈരളി ടിവി),
അലീന ബാബു, സ്നേഹ സഹദേവൻ, പുനർജനി നിഷാൻ, ബേബി ധ്വനി കൃഷ്ണദാസ്, ബേബി വേദ സന്ദീപ്, എന്നിവർക്ക് മലയാള കൊല്ലവർഷം 1202 ലെ മലയാളമങ്ക 1202 സുന്ദരി പട്ടവും, കൃഷ്ണ ജി. നായർ (മികച്ച ഇൻഫ്ലുവൻസർ ), ഹഫ്സിയ ഹംസ്, അനിത പോൾ എന്നിവർക്ക് മികച്ച വ്ലോഗിനും, സൗമ്യ & അദ്വൈത് (അമ്മയും മകനും ഒരുമിച്ചുള്ള വ്ലോഗ് ), രാജി ഫിലിപ്പ് (മികച്ച തൽസമയം മാധ്യമ താരം), സുമി പ്രശാന്ത് മികച്ച ഹൃസ്വചിത്ര സംവിധായക (ചുഴി), ബേബി നക്ഷത്ര എ.ആർ. മികച്ച ബാലനടി (ചുഴി, ഹൃസ്വ ചിത്രം), ബേബി ആൻവിയാ പ്രസിൻ മികച്ച ബാലതാരം (ഡ്രാമ ജൂനിയർ സീസൺ 2, സി കേരളം), ബേബി ഹഫ്സ സ്വാലിഹത്ത്, ബേബി അനാമിക സുരേഷ്, ബേബി തീർത്ത മണികണ്ഠൻ, ബേബി അഹല്യ രതീഷ്, ബേബി ശിവന്യ ആർ. മഹി എന്നിവർക്ക് ബാല പ്രതിഭകൾക്കുള്ള പുരസ്കാരവും നൽകി ആദരിക്കും.
Content Highlights: The 10th Malayala Puraskaram have been announced, honoring veteran personalities like Kalamandalam Gopi and Jagathy Sreekumar with lifetime achievement awards, while Indrans and Farzana Palathingal bagged the Best Actor and Best Actress titles respectively.
Published: 18 Aug 2026, 08:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented