അടുത്തിടെയാണ് നടി മാളവിക നായരുടെ അമ്മ സുചിത്ര നായരുടെ അപ്രതീക്ഷിത വിയോഗം. അമ്മയെക്കുറിച്ചോർത്ത് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മാളവിക. അമ്മ കൂടെയില്ല എന്നത് ദുഃസ്വപ്നം മാത്രമായിരുന്നെങ്കിലെന്ന് ആശിച്ചുപോവുകയാണെന്ന് നടി കുറിച്ചു. വഴി കാണിച്ച വെളിച്ചം നഷ്ടപ്പെട്ടതുപോലെയാണ് തോന്നുന്നത്. തന്നെ 2025 എന്ന വർഷം ഒരിക്കലും അറിയാത്തവിധം തകർത്തു. അമ്മയെ തന്നിൽനിന്ന് വേർപെടുത്തിയ ഈ വർഷത്തെ വെറുക്കുന്നുവെന്നും മാളവിക പറഞ്ഞു.

To advertise here,

"അമ്മേ... ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഉണരുമ്പോൾ നിങ്ങളെൻ്റെ അരികിൽ, എപ്പോഴും പുഞ്ചിരിക്കുന്നതുപോലെ കാണാം. നിങ്ങൾ എൻ്റെ എല്ലാം ആയിരുന്നു… എൻ്റെ ഓരോ തീരുമാനത്തിലും വഴികാട്ടിയായി, തളർന്നെന്ന് തോന്നുമ്പോൾ എന്റെ ശക്തിയായി, ഞാൻ എവിടെയായിരുന്നാലും എൻ്റെ അഭയസ്ഥാനമായി. നിങ്ങളെ നഷ്ടപ്പെട്ടത്, എനിക്ക് വഴി കാണിച്ച വെളിച്ചം നഷ്ടപ്പെട്ടതുപോലെയാണ്.

എന്നാൽ ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു. അമ്മേ, നിങ്ങളുടെ സ്വപ്നങ്ങൾ ഞാൻ നിറവേറ്റും. നിങ്ങൾ എനിക്ക് വേണ്ടി ആഗ്രഹിച്ച ജീവിതം ഞാൻ ജീവിക്കും. നിങ്ങൾ തന്ന സ്നേഹം ഞാൻ ശ്വാസമെടുക്കുന്ന ഓരോ നിമിഷവും, ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും കൊണ്ടുനടക്കും. നിങ്ങൾ ഇപ്പോൾ സമാധാനത്തിലാണെന്ന് ഞാൻ കരുതുന്നു. അമ്മ ഇപ്പോൾ അമ്മയുടെ അച്ഛനും അമ്മയുമായി വീണ്ടും ചേർന്ന്, എന്നെ നോക്കുന്നുണ്ടാവും. അമ്മയെ വീണ്ടും കാണുന്ന ദിവസങ്ങൾക്കായി ഞാൻ കാത്തിരിക്കും.

2025 എന്നെ ഒരിക്കലും അറിയാത്ത വിധം തകർത്തുകളഞ്ഞു. നിങ്ങളെ എന്നിൽ നിന്ന് എടുത്ത ഈ വർഷത്തെ ഞാൻ വെറുക്കുന്നു." മാളവിക കുറിച്ചു.

ഹൃദയാഘാതം മൂലമായിരുന്നു മാളവികയുടെ അമ്മ സുചിത്രയുടെ അപ്രതീക്ഷിത മരണം. മാളവികയുടെ കൂടെ മുംബൈയിലായിരുന്നു സുചിത്ര താമസിച്ചിരുന്നത്. അവിടെവച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.