ദിലീപ് നായകനായെത്തുന്ന ജഗൻ ഷാജി കൈലാസ് ചിത്രം 'നീക്ക'ത്തിന്റെ ടീസർ ഒക്ടോബർ ഒൻപതിന് പുറത്തുവിടും. ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചു. ദിലീപിന്റെ കരിയറിലെ 152-മത്തെ ചിത്രം കൂടിയായ 'നീക്കം' ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റമാണ്. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്തിലാൽ ഗഡയും കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സന്ദീപ് സേനൻ, അലക്‌സ് ഇ. കുര്യൻ, ധവാൽ ഗഡ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

To advertise here,

സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമാതാക്കളായും രഘു സുഭാഷ് ചന്ദ്രൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. പൂർണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന 'നീക്കം', പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് കഥ പറയുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നതായിരിക്കും ഒക്ടോബർ ഒൻപതിന് എത്തുന്ന ടീസർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഓണം സ്‌പെഷ്യൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപ് എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്‌സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

നിർമാതാക്കൾ: സന്ദീപ് സേനൻ, അലക്‌സ് ഇ. കുര്യൻ, ധവാൽ ഗഡ, സഹനിർമാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, സംവിധാനം: ജഗൻ ഷാജി കൈലാസ്, തിരക്കഥ: വിബിൻ ബാലചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട് ഡയറക്ഷൻ: സുനിൽ ലാവണ്യ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സെമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: ഉണ്ണി രാജേന്ദ്രൻ, പി.ആർ.ഒ: ഐശ്വര്യ രാജ്, വാഴൂർ ജോസ്.