മലയാള സിനിമകളില്‍ അധികം പറഞ്ഞിട്ടില്ലാത്തൊരു പ്രമേയവുമായി മകരം 20, 1194 എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയാണ്.

To advertise here,

ടൈം മെഷീന്‍ ഉപയോഗിച്ച് 1948ല്‍നിന്ന് 2019ലേക്ക് സഞ്ചരിക്കുന്ന സമയസഞ്ചാരികളായ ദമ്പതിമാരുടെ കഥ പറയുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്യാം നാരായണന്‍ ടി.കെ ആണ്. മഹാത്മാഗാന്ധിയുടെ വധം പോലുള്ള ചില ചരിത്ര സംഭവങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. 

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, അള്ളു രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍, അനുശ്രീ മാധവന്‍, തരുണ്‍ പരമേശ്വരന്‍, നാരായണന്‍ നമ്പൂതിരി, ഗീത എ.കെ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം എം.ടി വിനീത് ഭാസ്‌കര്‍, സംവിധാനസഹകരണം ചിന്തു ജോസ്, എഡിറ്റിംഗ് മുഹ്‌സിന്‍ പി.എം, പശ്ചാത്തലസംഗീതം വിഷ്ണു ശിവശങ്കര്‍, ശബ്ദസന്നിവേശം അഖില്‍ അനില്‍കുമാര്‍, ചമയം നീനു പയ്യാനക്കല്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

Content Highlights : Makaram 20,1194 malayalam short film shyam narayanan TK anusree madhavan, vineeth