മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ഡ്രാമ 'ഇഞ്ചി വെല്ലം' അടുത്ത വർഷം ജനുവരി 29-ന് തിയേറ്ററുകളിലെത്തും. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

To advertise here,

വ്യത്യസ്ത സ്വഭാവമുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന് 'ഇഞ്ചി വെല്ലം' എന്ന് പേരിട്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പോസ്റ്ററിൽ വിജയ് സേതുപതിയും സായ് പല്ലവിയും ദമ്പതികളായാണ് പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ കൈകളിൽ ഇരട്ടക്കുട്ടികളെയും പോസ്റ്ററിൽ കാണാം.

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊൽക്കത്തയിലാണ് ചിത്രീകരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ, ഹൗറ പാലത്തിൽവെച്ചുള്ള വിജയ് സേതുപതിയുടെയും സായ് പല്ലവിയുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

2025-ൽ പുറത്തിറങ്ങിയ 'തഗ് ലൈഫ്' ആണ് മണിരത്നത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ബോക്‌സ് ഓഫീസിൽ അപ്രതീക്ഷിത വിജയമായ 'ബത്ത'യിലാണ് വിജയ് സേതുപതി അവസാനമായി അഭിനയിച്ചത്. രൺബീർ കപൂർ, യഷ് എന്നിവർക്കൊപ്പം അഭിനയിച്ച 'രാമായണ: പാർട്ട് വൺ' ആണ് സായ് പല്ലവിയുടെ ഒടുവിലിറങ്ങിയ ചിത്രം.

ധനുഷ്, മമ്മൂട്ടി, ശ്രീലീല എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'ഓം' ആണ് സായ് പല്ലവിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവംബർ 20-ന് ചിത്രം തിയേറ്ററുകളിലെത്തും.