പ്രദർശനശാലകളിൽ മികച്ച പ്രതികരണം തേടി സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തിയ മദനോത്സവം. വിഷു റിലീസായി ഏപ്രിൽ പതിനാലിന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ മദനോത്സവം ചിരിപ്പിക്കുമെന്ന് പ്രേക്ഷകർ പറയുന്നു. കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രം ഫാമിലി എന്റർടെയ്‌നറാണെന്നും പ്രേക്ഷകർ വ്യക്തമാക്കുന്നു. ബാബു ആന്റണി അടക്കം എല്ലാവരും മികച്ചു നിന്നു.

To advertise here,

കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് - വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - ജെയ് കെ, പ്രൊഡക്ഷൻ ഡിസൈനർ - ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ - കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം - ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം - മെൽവി ജെ, മേക്കപ്പ് - ആർ ജി വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ - അഭിലാഷ് എം യു, സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ - അരപ്പിരി വരയൻ.