
ബോളിവുഡിലെ സൂപ്പർഹിറ്റ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലസ്റ്റ് സ്റ്റോറീസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാല് സംവിധായകരുടെ നാല് ചിത്രങ്ങളുൾപ്പെടുന്ന ആന്തോളജിയാണ്.
അമിത് ശർമ, കൊങ്കണാ സെൻ ശർമ, ആർ. ബാൽകി, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 2-ലെ ചിത്രങ്ങൾ ഒരുക്കുന്നത്. അടുത്തിടെ പ്രണയം തുറന്നുപറഞ്ഞ താരജോഡികളായ വിജയ് വർമയും തമന്നയുമാണ് സിനിമയുടെ പ്രധാന ആകർഷണം.
അമൃതാ സുഭാഷ്, അങ്കദ് ബേദി, കജോൾ, കുമുദ് മിശ്ര, മൃണാൾ താക്കൂർ, നീനാ ഗുപ്ത, തിലോത്തമ ഷോമേ എന്നിവരാണ് ആന്തോളജിയിലെ മറ്റുതാരങ്ങൾ. ചിത്രം ജൂൺ 29-ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.
Content Highlights: lust stories 2 trailer, tamannaah bhatia and vijay varma, netflix anthology movie
Published: 21 Jun 2023, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented