ഴിഞ്ഞ ദിവസമാണ് നിവിൻപോളി-ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. കൊച്ചിയിൽ നടന്ന പരിപാടിയിൽ മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. പരിപാടിക്കിടെ നടന്ന രസകരമായ വാക്‌പോര് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണനും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനുമാണ് കൊണ്ടും കൊടുത്തും വൈറലായത്.

To advertise here,

ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്ണനെ ആശംസാപ്രസംഗത്തിൽ ട്രോളിക്കൊണ്ട് ലിസ്റ്റിനാണ് തുടക്കം കുറിച്ചത്. സിനിമാമേഖലയിൽ പലരേയും വിലക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം രസകരമായി പറഞ്ഞത്. ആളുകളെ വിലക്കുന്നതിനിടയിലാണ് ബി. ഉണ്ണികൃഷ്ണൻ സിനിമ സംവിധാനം ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Also Read: ആനയും പാപ്പാനും പോലെ, ലാൽ-ആന്റണി ടീമിൽ നിന്ന് ഇനിയും ഒരുപാട് ലഭിക്കാനുണ്ട്-ഗോകുലം ഗോപാലൻ

'മറ്റ് സംവിധായകർക്ക് സംവിധാനം ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താൽ മതി. പക്ഷേ ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാൻ ചെയ്യുന്നതിന് ഇടയ്ക്ക് വേണം സിനിമ സംവിധാനം ചെയ്യാൻ. ഒരുപാട് ടാസ്‌കുകൾ ചെയ്യുന്നതിനോടൊപ്പമാണ് ഉണ്ണിയേട്ടൻ സിനിമകൾ ചെയ്യുന്നത്.' -ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയുമായി പിന്നാലെ ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തി. പരിപാടിയുടെ അവതാരക അടുത്ത ആളെ വിളിക്കാൻ തുടങ്ങവെ ഇടപെട്ടുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. 'സാധ്യമല്ല എന്ന് അറിയാമെങ്കിൽ പോലും, ഇന്ന് ഇത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു. പക്ഷേ എത്ര നിയന്ത്രിച്ചാലും ഉള്ളിലുള്ളത് പുറത്തു വരുമെന്നതുകൊണ്ട് അത് നമുക്ക് പൊറുത്തുവിടാം.' -ഇതായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി.