നിവിൻ പോളി ചിത്രം പ്രതിഛായയുടെ ട്രെയിലർ ലോഞ്ച് ഇവന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും കുറിച്ച് നിർമാതാവ് ഗോകുലം ഗോപാലൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് രസകരമായ പരാമർശം. മോഹൻലാൽ ആനയാണെങ്കിൽ ആന്റണി പെരുമ്പാവൂർ ആനയെ നിയന്ത്രിക്കുന്ന പാപ്പാനാണെന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ കൈയടിയാണ് സദസ്സിൽ നിന്ന് ഉയർന്നത്.
'മോഹൻലാലിനൊപ്പം ഒരാളുണ്ട്. ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ. അടുത്ത് വേറെയാർക്കും പോകാൻ സാധിക്കൂ. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. വലിയ ഐക്യമാണ്. ആ ബന്ധം എന്നും നിലനിൽക്കട്ടെ. അതിൽ നിന്ന് പല കാര്യങ്ങളും നമുക്ക് ലഭിക്കാനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' -ഗോകുലം ഗോപാലൻ പറഞ്ഞു.
'മോഹൻലാൽ എന്തോ ഒരു ശക്തിയാണ്. മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. സൂര്യഭഗവാനെ പോലെ തിളങ്ങുകയാണ്. പത്തുനാൽപ്പത് കൊല്ലം മുമ്പ് മദ്രാസിൽ വെച്ചാണ് മോഹൻലാലിനെ കാണുന്നത്. പിന്നീട് പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ വലിയ കലാകാരനാകുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു.' -ഗോകുലം ഗോപാലൻ പറഞ്ഞു.
Content Highlights: "Only a mahout can lead the elephant!" Renowned producer Gokulam Gopalan has described the legendary bond between superstar Mohanlal and producer Antony Perumbavoor using a striking analogy. Speaking at the trailer launch of the Nivin Pauly starrer Prathichaya, Gopalan stated that while Mohanlal is a powerhouse like an elephant, Antony is the only one capable of guiding him, praising their decades-long unity and friendship.
Published: 18 Feb 2026, 12:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented