ചെന്നൈയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി ലിസി. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ലിസിയുടെ ക്രിസ്മസ് ആഘോഷം. ഏവർക്കും ക്രിസ്മസ്-പുതുവത്സര ആശംസകളും താരം നേർന്നു.

To advertise here,

ചെന്നൈയിലായിരുന്നു ലിസി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. മലയാളികളുടെ പ്രിയനടി ശോഭന, തൃഷ, നടൻ ശിവ കാർത്തികേയൻ എന്നിവരായിരുന്നു ആഘോഷപരിപാടികളിലെ മുഖ്യാതിഥികൾ. രാധിക, ശരത്കുമാർ, ഖുശ്ബു, രമ്യാ കൃഷ്ണൻ, സംഗീത, അശോക് സെൽവൻ എന്നിവരും ലിസിയുടെ അതിഥികളായി എത്തി.

ചുവന്ന ക്രിസ്മസ് തീം ചുരിദാറണിഞ്ഞാണ് ലിസി വിരുന്നിനെത്തിയത്. കേക്കും വൈനും വിഭവങ്ങളുമായുള്ള താരങ്ങളുടെ ക്രിസ്മസ് ആഘോഷത്തിന് ആരാധകരും ആശംസകൾ നേർന്നു. പഴയകാല താരങ്ങൾക്കൊപ്പം യുവതാരങ്ങളും അണിനിരന്ന ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

സൗഹൃദങ്ങൾക്ക് എന്നും വലിയ വില കൽപിക്കുന്ന താരമാണ് ലിസി. എല്ലാ വിശേഷദിവസങ്ങളും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന ലിസിയുടെ ചിത്രങ്ങൾ മുൻപും വൈറലായിട്ടുണ്ട്.