
കോട്ടയം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ തിരുവനന്തപുരം ക്ലിഫ്ഹൗസിൽ ഇത്തവണ ക്രിസ്മസിന്റെ വരവറിയിച്ച് ഉദിച്ചത് കോട്ടയം നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിന്റെ താരകം. നാട്ടകം പോളിയിലെ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗം വിദ്യാർഥികൾ സ്വന്തമായി നിർമിച്ച എൽഇഡി നക്ഷത്രവിളക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ച് അവിടെ എത്തിച്ചുകൊടുക്കുകയായിരുന്നു.
കോളേജിലെ ഇൻഡസ്ട്രി ഓൺ കാമ്പസ്, ഇലക്ട്രോണിക്‌സ് അസോസിയേഷൻ എന്നിവ ചേർന്ന് നക്ഷത്രവിളക്കുകളുടെ നിർമാണവും വിപണനവും നടത്തുന്ന വിവരം വാർത്തകളിലൂടെ അറിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് താത്പര്യം അറിയിച്ചത്. പോളിയുടെ മുൻപിൽ എംസി റോഡരികിൽ കുട്ടികൾ സ്റ്റാളിട്ട് നക്ഷത്രങ്ങൾ വിൽക്കുന്ന വിവരം കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. കോളേജിലെ ജീവനക്കാരും കുട്ടികളും നിരവധി യാത്രക്കാരും ഇവരുടെ നക്ഷത്രങ്ങൾ വാങ്ങി.
പ്രിൻസിപ്പൽ ഡോ.എൻ.ഡി. ആഷ, എച്ച്ഒഡി എം.ആർ. സുമ, ലക്ചറർ പി.എൻ.സ്വപ്‌ന, ട്രേഡ് ഇൻസ്ട്രക്ടർ വി. രാജേഷ്‌കുമാർ, ഐഒസി കോഡിനേറ്റർ വിഷ്ണു മോഹൻ എന്നിവരാണ് നക്ഷത്രനിർമാണത്തിൽ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകിയത്. ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം എച്ച്ഒഡി ഷിബു ഗണേഷിന്റെ നേതൃത്വത്തിലാണ് ക്ലിഫ് ഹൗസിൽ നക്ഷത്രമെത്തിച്ചുനൽകിയത്.
Content Highlights: Kottayam Polytechnic's Star Illuminates Cliff House for Christmas
Published: 23 Dec 2025, 06:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented