വ്യവസായിയും നടനുമായ ലെജൻഡ് ശരവണൻ നായകനാകുന്ന പുതിയ ചിത്രമായ ലീഡറിന്റെ ടീസർ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത സംവിധായകനായ ആർ.എസ്. ദുരൈ സെന്തിൽ കുമാറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാണ് ടീസറിനെ സമ്പന്നമാക്കുന്നത്.

To advertise here,

ശരവണൻ നായകനായ ആദ്യചിത്രമായ ലെജൻഡിന് രൂക്ഷമായ ഓൺലൈൻ ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ലീഡറിന്റെ ടീസർ കണ്ടതോടെ പരിഹസിക്കാൻ എത്തിയവരുടെയെല്ലാം വായടഞ്ഞു എന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം. ഗ്ലിംപ്സിലെ ആക്‌ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത് എന്നും പ്രതികരണങ്ങളുണ്ട്. ടീസർ ഗംഭീരമായിട്ടുണ്ടെന്നും സിനിമയും അതുപോലെയാകട്ടെ എന്ന് ആശംസിച്ചവരും നിരവധിയാണ്.

ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ്, ഐശ്വര്യ, മറിയം ജോർജ്, നിഷ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിർ‍മാണവും ശരണവൻ തന്നെ.

ഗരുഡൻ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലീഡർ. ജിബ്രാൻ സംഗീത സംവിധാനവും മഹേഷ് മാത്യു സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. വെങ്കടേഷ്. എസ് ആണ് ഛായാഗ്രഹണം.