പി.കെ. സ്റ്റോറീസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കുണ്ടന്നൂരിലെ കുൽസിത ലഹള' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമ കോഴിക്കോട് അത്തോളി ഭാഗത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
കുണ്ടന്നൂർ എന്ന സാങ്കല്പിക ഗ്രാമവും അവിടുത്തെ നാട്ടുകാരുടെ മണ്ടത്തരങ്ങളുമാണ് സിനിമയുടെ കഥ പശ്ചാത്തലം. വീണ നായർ, ആശ മടത്തിൽ, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, മേരി, ബേബി, ജോർജ്, സുനീഷ് സ്വാമി, അനു രാദ്, അധിൻ ഒള്ളൂർ, നിതുര, സുമിത്ര എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്യുന്നത് റെജിൻ സാൻഡോയാണ്. എഡിറ്റിങ് -അശ്വിൻ ബി., സംഗീതം -മെൽവിൻ മിഖായേൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് -അധിൻ ഒള്ളൂർ, സൗരഭ് ശിവ. കലാ സംവിധാനം -നാരായണൻ, സ്റ്റണ്ട് മാസ്റ്റർ -റോബിൻ ടോം, ഗാനരചന -അക്ഷയ് അശോക് , ജിബിൻ കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ -നിഖിൽ സി.എം., അസിസ്റ്റൻറ് ഡയറക്ടർസ് -അനഘ് എസ്. ദിനേശ്, വൈശാഖ് എം.വി., ആനന്ദ്, അക്ഷയ് സത്യൻ, രണദിവേ, സ്റ്റിൽസ് -റഹീസ് റോബിൻസ്.
Content Highlights: kundannoorile kulsitha lahala movie title poster
Published: 24 Apr 2023, 09:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented