കുഞ്ചാക്കോ ബോബനും -അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ഒറ്റ്  എന്ന ചിത്രം ഓണക്കാലം ആലോഷപൂര്‍വ്വമാക്കുവാനായി സെപ്റ്റംബര്‍ രണ്ടാം തീയതി പ്രദര്‍ശനത്തിനെത്തുന്നു.

To advertise here,

തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ്. ഈയിത്രം നിര്‍മ്മിക്കുന്നത്. വന്‍ പ്രദര്‍ശനവിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം  സംവിധാനം ചെയ്യുന്നത്.തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഗോവാ, പുനാ, മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ നടന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു.

വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നതെന്ന് നിര്‍മ്മാതാവ് ഷാജി നടേശനും പറഞ്ഞു. പ്രദര്‍ശനശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയില്‍ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നു.

ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയ്‌ലറും സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്. സഞ്ജീവിന്റേതാണു തിരക്കഥ. എ.ആര്‍.റഹ്മാന്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - സുഭാഷ് കരുണ്‍. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യം -ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനിത് ശങ്കര്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - മിഥുന്‍ ഏബ്രഹാം, വാഴൂര്‍ ജോസ്.