കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിൽ രണ്ടകം എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ടി.പി ഫെല്ലിനിയാണ്. വേറിട്ട ​ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബനെ പോസ്റ്ററിൽ കാണാനാവുന്നത്.

To advertise here,

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ 'ഒറ്റ്' വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴകത്തെയും മലയാളത്തിലെയും റൊമാൻ്റിക് ഹീറോകൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോർട്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കറാണ്. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം പി.ആർ.ഒ ആതിര ദിൽജിത്ത്.

content highlights : kunchacko boban aravind swamy bilingual movie ottu randagam fisrt look poster