കൊച്ചി/അടൂർ: യുകെയിലെ ദക്ഷിണേഷ്യൻ ജനങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചും മാറ്റിവെക്കൽ ശസ്ത്രക്രിയകളെക്കുറിച്ചും അവബോധം വളർത്തിയ പ്രവർത്തനങ്ങൾക്ക് 2026-ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് കരസ്ഥമാക്കിയ ഡോ. അജിമോൾ പ്രദീപിനെ അൽമായ ഫെലോഷിപ്പ് ആദരിച്ചു. യുകെയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സായ ഡോ. അജിമോൾ കോട്ടയം സ്വദേശിനിയാണ്.

To advertise here,

കൊച്ചിയിൽ വെച്ചാണ് അജിമോൾക്ക് ആസ്റ്റർ ഗ്ലോബൽ നഴ്സിങ് അവാർഡ് സമ്മാനിച്ചത്. ഒക്ടോബർ രണ്ടിന് അടൂരിൽ വെച്ച് നടന്ന അൽമായ ഫെലോഷിപ്പിന്റെ വാർഷിക സമ്മേളനത്തിലാണ് ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഡോ. അജിമോളെ ആദരിച്ചത്. ആദരസൂചകമായി നൽകിയ മൊമെന്റോ 'അൽമായ സന്ദേശം' മാസിക എഡിറ്റർ ബെന്നി പി. ജോൺ ഇംഗ്ലണ്ടിലെ ഡോ. അജിമോളുടെ വസതിയിലെത്തി സമർപ്പിച്ചു. തങ്ങളെ ആദരിച്ചതിന് ഡോ. അജിമോളും ഭർത്താവും ബിഷപ്പിനോടും അൽമായ ഫെലോഷിപ്പിനോടും നന്ദി രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം യുകെയിൽ സ്ഥിരതാമസമാക്കിയ ഡോ. അജിമോൾ ഇന്ത്യൻ വംശജയായ ആരോഗ്യപ്രവർത്തകയാണ്.