തുല്യനടൻ മുരളിയുടെ വെങ്കലപ്രതിമനിർമാണം വിവാദമാകുമ്പോൾ കൊട്ടാരക്കരക്കാരനായ മറ്റൊരു മഹാനടന്റെ പ്രതിമ വഴിയരികിൽ പൊതിഞ്ഞുെവച്ചിരിക്കുന്നു. കൊട്ടാരക്കര എന്ന പേര് അഭ്രപാളികളിൽ അനശ്വരമാക്കിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമയാണ് മാസങ്ങളായി ദേശീയപാതയ്ക്കരികിൽ അനാവരണം ചെയ്യാൻ കഴിയാതെ െവച്ചിരിക്കുന്നത്.

To advertise here,

ശില്പി ബിജു ചക്കുവരയ്ക്കൽ നിർമിച്ച, ശ്രീധരൻ നായരുടെ പ്രതിമ അദ്ദേഹത്തിന്റെ മക്കളും പൊതുപ്രവർത്തകരും നേരിൽക്കണ്ട് മനോഹരമെന്നു വിലയിരുത്തിയതാണ്. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ശരിയായ സ്ഥലം കണ്ടെത്തി സ്ഥാപിക്കാൻ അധികൃതർക്കു കഴിയുന്നില്ല. മണികണ്ഠനാൽത്തറയിലെ മൂന്നുവിളക്കിനു സമീപം ആരോടും ചർച്ചചെയ്യാതെ ഒരുരാത്രിയിൽ ശില്പം കൊണ്ടുെവക്കുകയായിരുന്നു.

മണികണ്ഠനാൽത്തറയും പരിസരവും ദേവസ്വം ഭൂമിയാണ്‌. അവിടെ അനുമതി കൂടാതെ ശില്പം െവച്ചതിനെതിരേ ദേവസ്വം ബോർഡും ഹിന്ദു ഐക്യവേദിയും രംഗത്തു വന്നു. ശ്രീധരൻ നായരുടെ പ്രതിമയോടല്ല എതിർപ്പെന്നും അവിടെ ഒരുപ്രതിമ െവച്ചാൽ തുടർച്ചയായി മറ്റുപ്രതിമകളും സ്തൂപങ്ങളും സ്ഥാപിക്കപ്പെടുമെന്നും അതിനാൽ ഉചിതമായ മറ്റെവിടേക്കെങ്കിലും പ്രതിമ മാറ്റിസ്ഥാപിക്കണമെന്നുമാണ് ആവശ്യം. വിഷയം കോടതിയിലെത്തുകയും പ്രതിമ മൂന്നുവിളക്കിൽ സ്ഥാപിക്കുന്നത് കോടതി താത്കാലികമായി തടയുകയുമായിരുന്നു. ആദ്യം സിവിൽ സ്റ്റേഷനുമുന്നിൽ പ്രതിമ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ റവന്യൂവകുപ്പ് അനുമതി നൽകിയില്ല. തുടർന്നാണ് ബന്ധപ്പെട്ടവരോട് ചർച്ചചെയ്യാതെ പ്രതിമ കൊണ്ടുെവച്ചത്.

placeholder
ശ്രീധരൻനായുടെ പ്രതിമയ്ക്കുസമീപം മകൾ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

പ്രതിമ അനാവരണം ചെയ്യാൻ കഴിയാത്തത് മഹാനടനോടുള്ള അവഹേളനമാണെന്ന് സാംസ്കാരികപ്രവർത്തകരും ശ്രീധരൻ നായരുടെ കുടുംബാംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

മുരളിയും ശ്രീധരൻ നായരും കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെട്ടവർ. രണ്ടുപേരും സിനിമകളിൽ പൗരുഷത്തിന്റെ പകർന്നാട്ടങ്ങളിലൂടെ ശ്രദ്ധേയരായവർ. കാലം വൈകി ഇരുവരുടെയും പ്രതിമകൾ നിർമിക്കപ്പെട്ടെങ്കിലും വെളിച്ചം കാണാൻ കഴിയാത്ത ദുര്യോഗം ഒരേപോലെ എങ്ങനെയുണ്ടായി എന്ന് ആശങ്കപ്പെടുകയാണ് ആരാധകർ.