ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും വിജയം. സണ്ടർലാൻഡിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ലീഗിലെ തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയത്. മൂന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു സിറ്റിയുടെ വിജയം. ലിവർപൂൾ ഒരൊറ്റ ഗോളിനാണ് ബൗൺമൗത്തിനെ തോൽപ്പിച്ചത്. ലീഡ്‌സും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
അന്റോയ്ൻ സെമന്യോ സിറ്റിക്കായ ഇരട്ട ഗോൾ നേടി. എൻസോ ഫെർണാണ്ടസ്, റയാൻ ചെർകി, എർലിങ് ഹാളണ്ട് എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. സണ്ടർലാൻഡിന്റെ മൂന്നു ഗോളുകളും നേടിയത് ബ്രയാൻ ബ്രോബേയാണ്.
ഈ സീസണിലെ രണ്ടാം വിജയമാണ് ലിവർപൂൾ നേടിയത്. 57-ാം മിനിറ്റിൽ അലക്‌സാണ്ടർ ഇസാകാണ് ലിവർപൂളിനായി വിജയഗോൾ കണ്ടെത്തിയത്. അഞ്ച് മത്സരങ്ങളിൽ 15 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമത്. 12 പോയിന്റുള്ള ആഴ്‌സണൽ രണ്ടാം സ്ഥാനത്തുണ്ട്. ഒമ്പത് പോയിന്റ് മാത്രമുള്ള ലിവർപൂൾ ആറാം സ്ഥാനത്താണ്.
Content Highlights: Manchester City secured their fifth consecutive win against Sunderland with a 5-3 score., Liverpool won against Bournemouth with a single goal scored by Alexander Isak., Manchester City leads the Premier League table with 15 points from 5 matches.
Published: 20 Sept 2026, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented