സോള്‍: ദക്ഷിണ കൊറിയന്‍ നടി യൂ ജൂ ഇന്‍ (29) ജീവനൊടുക്കിയ നിലയിൽ. നടിയുടെ സഹോദരനാണ് മരണ വിവരം പുറത്ത് വിട്ടത്. ആത്മഹത്യ കുറിപ്പിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

To advertise here,

വിഷാദമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും മുത്തശ്ശിയെയും അഭിസംബോധന ചെയ്താണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

കൊറിയന്‍ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസണ്‍ സര്‍വൈവല്‍ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇന്‍ ശ്രദ്ധനേടിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)