
ചലച്ചിത്രകാരനായ കെ.ജി. ജോർജിന്റെ സ്മരണാർഥം കെ.സി.ബി.സി. മീഡിയ കമ്മിഷനും യു.എ.എൻ. സ്റ്റഡി എബ്രോഡ് കൊച്ചിയും ചേർന്ന് ‘യവനിക വീഴാത്ത മേള’ സംഘടിപ്പിച്ചു. ചലച്ചിത്ര നിരൂപകനും മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രൊഫസറുമായ ഡോ. അജു കെ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ കൈലാഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. ചലച്ചിത്ര നിർമാതാക്കളായ ഔസേപ്പച്ചൻ വാളക്കുഴി, ജോളി ജോസഫ്, ഫെഫ്ക പ്രതിനിധി ഷിബു സുശീലൻ, രാജഗോപാൽ, റെജി, കെ.സി.ബി.സി. ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, സന്ദീപ്, ഫാ. സിബു ഇരുമ്പനയ്ക്കൽ, കെ.ജി. ജോർജിന്റെ മകൾ താര ജോർജ് എന്നിവർ സംസാരിച്ചു.
തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെന്റ് കെ.ജി. ജോർജ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചലച്ചിത്രകാരനും എഴുത്തുകാരനുമായ കെ.ബി. വേണു പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സി.എസ്. ബിജു, ബാബു ജോസഫ്, ഫാ. ആന്റണി പള്ളത്തി, സുജിത് നാരായണൻ എന്നിവർ സംസാരിച്ചു. 'പഞ്ചവടിപ്പാലം' സിനിമ പ്രദർശിപ്പിച്ചു.
Content Highlights: kg george, death anniversary, malayala cinema
Published: 25 Sept 2024, 08:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented