ജയ്പുർ: രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജില്ലാപ്രമുഖ് (പ്രസിഡന്റ്) തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.യെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസിന് ഉജ്ജ്വലവിജയം. ആകെയുള്ള 37 സീറ്റുകളിൽ 24 എണ്ണവും കോൺഗ്രസ് നേടി, ബി.ജെ.പി. പത്തുസീറ്റിലൊതുങ്ങി. ഭാരത് ആദിവാസി പാർട്ടി (ബി.എ.പി.) രണ്ടും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി.) ഒരു സീറ്റുംനേടി.

To advertise here,

മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ ജില്ലയായ ഭരത്പുരിൽ ബി.ജെ.പി. സ്ഥാനാർഥി പൂജ ജാദവിനെ 17 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസിന്റെ രേണു വാല ജില്ലാപ്രമുഖായി തിരഞ്ഞെടുക്കപ്പെട്ടു. ദൗസ, സവായ് മധോപുർ എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു.

ഭജൻലാൽ ശർമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ ഡിസംബറിൽ മൂന്നുവർഷം പൂർത്തിയാക്കാനിരിക്കെയാണ് കനത്ത തിരിച്ചടി. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിലും കോൺഗ്രസ് വൻമുന്നേറ്റം നേടിയിരുന്നു.