തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ എല്ലാ വിഭാഗങ്ങളിലേയും വ്യക്തികളുമായി ചർച്ച ചെയ്തതിന്റെയും സിനിമാ കോൺക്ലേവിൽ പങ്കുവെച്ച ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളും കണക്കിലെടുത്ത് തയ്യാറാക്കിയ കേരള സംസ്ഥാന ചലച്ചിത്ര നയം മന്ത്രിസഭായോഗം അംഗീകരിച്ചു.

To advertise here,

92 ശുപാർശകളും നിർദേശങ്ങളും അടക്കം വിപുലമായ സംസ്ഥാന ചലച്ചിത്ര നയത്തിനാണ് വെള്ളിയാഴ്ച നടന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് സഭാ യോഗം വീണ്ടും ചേരും.