തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ ഏതൊക്കെ കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നതിൽ സിനിമാ സംഘടനകളുടെ അഭിപ്രായം തേടി സർക്കാർ. ഇതിനായി ചൊവ്വാഴ്ച ചലച്ചിത്രമേഖലയിലെ സംഘടനാ പ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് നടക്കും. സിനിമയുടെ ചുമതലയുള്ള സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥാണ് യോഗം വിളിച്ചത്.

To advertise here,

നയപ്രഖ്യാപനത്തിൽ സിനിമയെപ്പറ്റി കാര്യമായ പരാമർശിക്കുന്നതും സിനിമാ സംഘടനകളുമായി സർക്കാരിന്റെ പ്രീ-ബജറ്റ് ചർച്ചയും ഇതാദ്യമാണെന്ന് നിർമാതാവ് എം. രഞ്ജിത് പറഞ്ഞു. സിനിമയെ വ്യവസായമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ സിനിമാനയം അംഗീകരിച്ചിരുന്നു. എന്നാൽ, ആ നയത്തെ പുതിയ സർക്കാർ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളിൽ സർക്കാർ ഇടപെടില്ല.