
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയിൽ അതിഥിയായി നടൻ ആസിഫ് അലി. കുടുംബ സമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബെംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ വിരുന്നിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തു.
സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഇ.സി.എ. ഓണോത്സവം 2026-ന്റെ ഗസ്റ്റ് ഓഫ് ഓണർ ആയിരുന്നു ആസിഫ് അലി. ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ താരത്തെ ഏറെ ആദരവോടെയാണ് സ്വീകരിച്ചത്.
വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ സ്വന്തമായ ഇടംനേടിയ ആസിഫ് അലിയുടെ സാന്നിധ്യം ഇ.സി.എ. ഓണോത്സവം 2026-ന് കൂടുതൽ ശ്രദ്ധ നേടികൊടുക്കുന്നതിനും കാരണമായി. ഓണാഘോഷ പരിപാടിയിലെ സാന്നിധ്യത്തിന് പിന്നാലെയാണ് ആസിഫ് അലി കുടുംബസമേതം കർണാടക മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.
Content Highlights: Actor Asif Ali visited the official residence of Karnataka leader DK Shivakumar along with his family. Asif Ali was invited for a special feast at the residence following his visit to Bengaluru. The actor was the Chief Guest/Guest of Honour at the ECA Onotsavam 2026 event held in Bengaluru on September 5. Malayali community members in Bengaluru extended a warm reception to the Malayalam film actor during the celebration.
Published: 09 Sept 2026, 07:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented