തിരുവനന്തപുരം: 2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എം.ആർ.കെ. ജയറാം നിർമിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). 'തുടരും', 'ഹൃദയപൂർവം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനായി. കല്യാണി പ്രിയദർശൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിടും.
കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമ്മാനിക്കും. സംവിധായകൻ പ്രിയദർശനാണ് റൂബി ജൂബിലി അവാർഡ്. നടനും നിർമാതാവുമായ ടി.ജി. രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമാതാവും നിർമാണ കാര്യദർശിയുമായ കല്ലിയൂർ ശശി, നടി ഊർമിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്രപ്രതിഭാപുരസ്കാരം ലഭിക്കും.
മറ്റ് അവാർഡുകൾ -
- മികച്ച രണ്ടാമത്തെ ചിത്രം: 'രേഖാചിത്രം' (സംവിധാനം: ജോഫിൻ ടി. ചാക്കോ, നിർമാണം: വേണു കുന്നപ്പള്ളി).
- മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ (തുടരും), ദിലീഷ് പോത്തൻ (റോന്ത്).
- മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ദ റിഫ്ലക്ഷൻ ഓഫ് ട്രൂത്ത്).
- അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്).
- മികച്ച ബാലതാരം: ധാർമിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ (കല്യാണമരം). മികച്ച കഥ: ജി.ആർ. ഇന്ദുഗോപൻ (പൊന്മാൻ).
- മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രഗ്നന്റ് വിഡോ).
- മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ), മുരളി നീലാംബരി (വടു).
- മികച്ച സംഗീതസംവിധാനം: ജേക്സ് ബിജോയ് (നരിവേട്ട, ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).
- മികച്ച പിന്നണി ഗായകൻ: നവനീത് ഉണ്ണികൃഷ്ണൻ (ഗാനം: വിടപറയാം, ചിത്രം: ഹൃദയപൂർവം).
- മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാർ (ഗാനം: മിന്നൽവള, ചിത്രം: നരിവേട്ട), ജെ.ആർ. ദിവ്യനായർ (ഗാനം: മധുരമായൊരു കോകിലനാദം, ചിത്രം: നേരറിയും നേരത്ത്).
- മികച്ച ഛായാഗ്രാഹകൻ: മുഹമ്മദ് എ. (തന്തപ്പേര്).
- മികച്ച ചിത്രസന്നിവേശകൻ: പ്രവീൺ പ്രഭാകർ (കളങ്കാവൽ).
- മികച്ച ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ (എൽ 2 എമ്പുരാൻ).
- മികച്ച കലാസംവിധായകൻ: സുനിൽ ലാവണ്യ (ജഗള).
- മികച്ച മേക്കപ്പ്മാൻ: റോണക്സ് സേവ്യർ (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).
- മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം).
- മികച്ച ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ, നിർമാണം: ഡോ. അജയ്യകുമാർ, ആർ. രാജീവ് മേനോൻ).
- മികച്ച ബാലചിത്രം: ദൈവത്താൻകുന്ന് (സംവിധാനം: ജോഷി മാത്യു, നിർമാണം: ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോൽ, നിർമാണം: ബേബി ബാലകൃഷ്ണൻ).
- മികച്ച ദേശീയോദ്ഗ്രഥനചിത്രം: ഖിഗ്കി ഗാവ് (സംവിധാനം: സഞ്ജു സുരേന്ദ്രൻ, നിർമാണം: എം.എൻ. സുരേന്ദ്രൻ).
- മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ., നിർമാണം: കെ.എസ്.എഫ്.ഡി.സി.).
- മികച്ച സോദ്ദേശ്യ ചിത്രം: സമസ്താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദൻ, നിർമാണം: ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം: അരുൺ ബോസ്, നിർമാണം: സലീം അഹമ്മദ്), മൂൺവാക്ക് (സംവിധാനം: വിനോദ് എ.കെ., നിർമാണം: ലിസ്റ്റിൻ സ്റ്റീഫൻ, ജസ്നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം: വർഷ വാസുദേവ്, നിർമാണം: അഭിജിത്ത് ബാബുജി), കരുതൽ (നിർമാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).
- മികച്ച പരിസ്ഥിതി ചിത്രം: കല്യാണമരം (സംവിധാനം: രാജേഷ് അമനകര, നിർമാണം: സജി കെ. ഏലിയാസ്), ഭൂതലം (സംവിധാനം: ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിർമാണം: കവിത ശ്രീകാന്ത്).
- മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് (സംവിധാനം: വി.എസ്. സനോജ്, നിർമാണം: കെ.എസ്.എഫ്.ഡി.സി.), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂർ, നിർമാണം: ഷാജു വാലപ്പൻ).
- മികച്ച ബിബ്ലിക്കൽ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം: ജോഷി ഇല്ലത്ത്, നിർമാണം: ജിജി കർമ്മലേത്ത് (മാത്യു ജോസഫ്).
മികച്ച നവാഗത പ്രതിഭകൾ: നടി: റിയ ഷിബു (സർവം മായ), സംവിധാനം: ജിതിൻ കെ. ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീന്റെ മൂന്നാണ്മക്കൾ), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ). തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).
മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിർമാണം: ആകാശ് ഭാസ്കരൻ).
Content Highlights: The 49th Kerala Film Critics Awards for 2025 have been announced, with 'Echo' winning Best Film, Mohanlal securing Best Actor, and Kalyani Priyadarshan and Anaswara Rajan sharing the Best Actress title.
Published: 29 Apr 2026, 06:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented