തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ മണ്ണാറക്കയം ബേബി രചനാ അവാർഡിന് ചലച്ചിത്ര ഗ്രന്ഥങ്ങളും സിനിമാലേഖനങ്ങളും ക്ഷണിച്ചു. 2025 ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാർഡിന് പരിഗണിക്കുക.

To advertise here,

5000 രൂപയും ലേഖനത്തിന് 2000 രൂപയും ശിൽപവും പ്രശസ്തിപത്രവുടങ്ങുന്ന അവാർഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും നാലു കോപ്പി വീതം, തേക്കിൻകാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രി റോഡ്, കോട്ടയം, 686001 എന്ന വിലാസത്തിൽ ഓഗസ്റ്റ് 31 ന് അകം കിട്ടത്തക്കവിധം അയയ്ക്കണം.

ഗ്രന്ഥകർത്താവിനോ പ്രസാധകനോ അപേക്ഷിക്കാം. അപേക്ഷാഫീസില്ല. keralafilmcritics@gmail.com ൽ നിന്ന് അപേക്ഷാഫോമും നിബന്ധനകളും ഇമെയിലിലൂടെയും www.keralafilmcritics.com എന്ന വെബ്സൈറ്റിൽ നിന്ന് നേരിട്ടു ഡൗൺലോഡ് ചെയ്തും ലഭ്യമാക്കാം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 98464 78093.