ബെം​ഗളൂരൂ: മലയാളപുരസ്കാരസമിതിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ‘മലയാളപുരസ്കാരം1197’, കാവ്യാ പ്രകാശിന്. വാങ്ക് എന്ന ചലച്ചിത്രമാണ് കാവ്യയെ പുരസ്കാരത്തിന് അർഹയാക്കിയത്. 

To advertise here,

ബെം​ഗളൂരൂ ഈസ്റ്റ് കൾച്ചറൾ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവും, നടനും, വ്യവസായിയുമായ എം. കെ. സോമനും, നോർത്ത് അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ഡോ. കലാ  ഷഹിയും ചേർന്ന് പുരസ്കാരം സമർപ്പിച്ചു.

ഫൊക്കാനയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ബോർഡ് ഓഫ് ട്രെസ്റ്റിസ് അംഗം പോൾ കറുകപള്ളി, ഇന്റർനാഷണൽ ലെയ്ഷാൻ സെക്രട്ടറി ലാലുജോസഫ്, മലയാളപുരസ്‌കാരസമിതി ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപ്പാട്ട് എന്നിവർ പങ്കെടുത്തു.