തന്റെ വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടിയും അവതാരകയുമായ കവിത നായര്‍. സുഹൃത്തും നടിയുമായ കനിഹയുടെ ആവശ്യപ്രകാരമാണ് താരം വിവാഹദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  

To advertise here,

"കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല, നന്ദനും ഞാനും ആ ദിവസം, ശരിക്കും ഞങ്ങൾ ഒരു റോളർകോസ്റ്റർ റൈഡിലായിരുന്നു".  എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അഭിനേത്രി എന്നതിന് പുറമേ എഴുത്തുകാരി കൂടിയാണ് കവിത. നന്ദനാണ് കവിതയുടെ ഭർത്താവ്. 2014-ലാണ് ഇരുവരും വിവാഹിതരാകുന്നത്. 

നേരത്തെ തന്റെ വിവാഹദിനത്തിലെ ചിത്രങ്ങൾ കനിഹ പങ്കുവച്ചിരുന്നു

"ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മകളുടെ കെട്ടഴിച്ചു വിടുന്നു.
ഇതാണ് എന്‍റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്.

അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു". കനിഹ കുറിച്ചു. ഒപ്പം തന്‍റെ ആരാധകരോട് ഇത് പോലെ പ്രിയപ്പെട്ട വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താരം ആവശ്യപ്പെട്ടിരുന്നു.

കനിഹയുടെ ചിത്രത്തിന് താഴെ കമന്‍റ് ചെയ്ത കവിതയോടും താരം ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു

Content Highlights : kavitha nair Shares Wedding pictures Challenge by Kaniha