രിക്ക് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. ശിഖ മനോജ് ആണ് വധു. ​ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. കോഴിക്കോട് വടകര സ്വദേശിനിയാണ് ശിഖ. എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം.

To advertise here,

കരിക്ക് നിർമിച്ച നിരവധി വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അർജുൻ. കരിക്ക് പുറത്തിറക്കിയ കലക്കാച്ചി എന്ന സീരീസ് സംവിധാനം ചെയ്തതും അർജുനാണ്. 

മിഥുൻ മാനുവലിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അർജുൻ രത്തൻ വേഷമിട്ടിട്ടുണ്ട്.