
ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ചര്‍ച്ചയായിരുന്നു. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. തന്റെ പുതിയ സിനിമകളായ ധാക്കടില്‍ നിന്നും തലൈവിയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ട്വീറ്റ്.
ഇപ്പോള്‍ ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ താന്‍ ടോം ക്രൂയിസിനേക്കാള്‍ മികച്ചതാണെന്ന് അവകാശപ്പെടുകയാണ് കങ്കണ. ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകന്‍ തന്നോട് ഇത് പറഞ്ഞിട്ടുണ്ടെന്നും കങ്കണ കുറിച്ചു.
കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണടക്കം ഒട്ടനവധി പേര്‍ രംഗത്ത് വന്നു. മണികര്‍ണികയുടെ ചിത്രീകരണത്തില്‍ കങ്കണ ഒരു ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗം പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ഗാഡോട്ട് എന്നിവരുമായി കങ്കണ തന്റെ പ്രകടനത്തെ താരതമ്യം ചെയ്തിരുന്നു.
'ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും കഴിവും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്റെ അഹങ്കാരം ഞാന്‍ ഉപേക്ഷിക്കാം, പക്ഷേ അതു വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും.'
'അഭിനയത്തില്‍ ഞാന്‍ കാണിക്കുന്ന അളവിലുള്ള പ്രകടനം നടത്തുന്ന നടിമാര്‍ ഇന്ന് ലോകത്തില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാല്‍ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും'- ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
Content Highlights: Kangana Ranaut claims she's better at stunts than Tom Cruise, Prasanth Bhushan reply
Published: 10 Feb 2021, 08:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented