സിനിമാ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഇത്തരം സാമ്പത്തിക തിരുത്തലുകൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് പോകാൻ ചാർട്ടേർഡ് വിമാനങ്ങളും ആഡംബരങ്ങളും ഒഴിവാക്കി മാതൃകയായി കമൽഹാസൻ. കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി ഇക്കോണമി ക്ലാസ്സിലാണ് അദ്ദേഹം യാത്ര ചെയ്തത്. കൽക്കിയുടെ നിർമാതാക്കളായ വൈജയന്തി മൂവീസാണ് ചിത്രം സഹിതം ഈ വിവരം പുറത്തുവിട്ടത്. സിനിമയുടെ നിർമാണച്ചെലവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അടുത്തിടെ സംസാരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ നീക്കം.
കഠിനമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ സിനിമാ വ്യവസായം കടന്നുപോകുമ്പോൾ, കമൽ ഹാസനെപ്പോലൊരു ഇതിഹാസ താരം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അഭിനന്ദനാർഹമാണെന്ന് വൈജയന്തി മൂവീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആഡംബരങ്ങൾ വെടിഞ്ഞ് നേരിട്ട് ഷൂട്ടിംഗ് സെറ്റിലേക്ക് എത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനം സിനിമയിലെ വലിയ മാറ്റങ്ങളുടെ ആദ്യപടിയാണെന്നും നിർമാതാക്കൾ വിശേഷിപ്പിച്ചു.
സിനിമാ നിർമ്മാണത്തിൽ അനാവശ്യമായി വരുന്ന ചെലവുകൾ പുനഃപരിശോധിക്കണമെന്ന് കമൽ ഹാസൻ അടുത്തിടെ ഇന്ത്യൻ ചലച്ചിത്ര ലോകത്തോട് ഒരു തുറന്ന കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. സഹായികളുടെ വലിയ സംഘത്തെ കൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കുക, അനാവശ്യമായ വിദേശയാത്രകൾ കുറയ്ക്കുക, കൃത്യമായ പ്ലാനിംഗിലൂടെ സമയം ലാഭിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഈ നിർദ്ദേശങ്ങൾ സ്വന്തം ജീവിതത്തിലും പ്രാവർത്തികമാക്കുകയാണ് അദ്ദേഹം ഇപ്പോൾ ചെയ്തിരിക്കുന്നത്.
സാമ്പത്തിക അച്ചടക്കം പാലിക്കുമ്പോൾ തന്നെ അത് സിനിമയിലെ താഴെത്തട്ടിലുള്ള സാധാരണ തൊഴിലാളികളെ ബാധിക്കരുതെന്ന് അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. സിനിമാ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഇത്തരം സാമ്പത്തിക തിരുത്തലുകൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വൈജയന്തി മൂവീസ് നേരത്തെ തന്നെ അദ്ദേഹത്തിന്റെ ഈ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യിൽ വില്ലൻ കഥാപാത്രമായാണ് കമൽ ഹാസൻ എത്തുന്നത്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര ഒരുമിച്ച ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു
Content Highlights: Kamal Haasan opted for economy class travel to demonstrate austerity in film production., The gesture supports his public call for the industry to reduce unnecessary expenditures., Vyjayanthi Movies lauded the move as a significant step toward industry financial sustainability., Production for the Kalki 2898 AD sequel is officially underway.
Published: 19 May 2026, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented