പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എ.ഡി' 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഇരട്ടനേട്ടം സ്വന്തമാക്കി. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തിൽ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിൻ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള അവാർഡ് ലഭിച്ചത്. അഭിമാനകരമായ പുരസ്‌കാര നേട്ടത്തിൽ പ്രേക്ഷകർക്കും ദേശീയ അവാർഡ് ജൂറിക്കും നന്ദി അറിയിച്ച നിർമാതാക്കളായ വൈജയന്തി മൂവീസ്, 'കൽക്കി'യുടെ രണ്ടാം ഭാഗം ഇതിലും വലിയ ഒരു ദൃശ്യവിരുന്നായിരിക്കുമെന്ന് വ്യക്തമാക്കി.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങി ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര അണിനിരന്ന മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ചിത്രം ബോക്‌സ് ഓഫീസിൽ ചരിത്ര വിജയമാണ് നേടിയത്. ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തിൽ ഗ്രോസ് കളക്ഷൻ നേടിയത്. ഹിന്ദിയിൽനിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ കൽക്കി 2898 എ.ഡി, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിന്റെ ദീർഘവീക്ഷണവും മികച്ച വിഷ്വൽ എഫക്ട്‌സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ നാഴികക്കല്ലാക്കി മാറ്റി. സി. അശ്വനി ദത്ത്, സ്വപ്‌ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന് സംഗീതം നൽകിയത് സന്തോഷ് നാരായണനാണ്. സായ് മാധവ് ബുറ, ബി.എസ്. ശരവംഗ കുമാർ എന്നിവർക്കൊപ്പം നാഗ് അശ്വിനും റുഥം സമറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജോർഡ്‌ജെ സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണവും കോട്ടഗിരി വെങ്കടേശ്വര റാവു എഡിറ്റിങ്ങും നിർവഹിച്ചു.
ദേശീയ പുരസ്‌കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം 'കൽക്കി'യുടെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആദ്യ ഭാഗം വൻ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 2027-ൽ 'കൽക്കി'യുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തും.
Content Highlights: Nag Ashwin's sci-fi epic 'Kalki 2898 AD' won two major honours at the 72nd National Film Awards, including Best Popular Film and Best Production Design. Production designer Nitin Zihani Choudhary received the National Award for creating the film's visually stunning dystopian world. Production house Vyjayanthi Movies expressed heartfelt gratitude to the jury and audiences while promising an even grander spectacle for the next installment.Starring Prabhas, Amitabh Bachchan, Kamal Haasan, and Deepika Padukone, the blockbuster crossed ₹1200 crore globally and became 2024's highest-grossing Indian film.Following its monumental box-office and award success, official updates confirm that the highly anticipated sequel 'Kalki Part 2' will hit theaters
Published: 20 Jul 2026, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented