'ജനനായകൻ' റിലീസ് വൈകുകയും 'പരാശക്തി'ക്ക് സെൻസർ ബോർഡ് ഒട്ടേറെ കട്ടുകൾ നിർദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സെൻസർ നടപടികളിൽ മാറ്റത്തിന് വേണ്ടി ശബ്ദമുയർത്തി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. സെൻസർ നടപടികളിൽ തത്വാധിഷ്ഠിതമായ പുനർവിചിന്തനം വേണമെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡ് അനുമതിക്ക് സമയപരിധിയും സുതാര്യമായ വിലയിരുത്തലും ലിഖിതമായ വിശദീകരണവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ കേവലം ഒരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലമല്ല. തമിഴ്‌നാട്ടിലെയും രാജ്യത്തേയും സിനിമാ പ്രേമികൾ സുതാര്യതയും ബഹുമാനവും അർഹിക്കുന്നു. ചലച്ചിത്രമേഖല ഒറ്റക്കെട്ടായി നിൽക്കേണ്ട അവസരമാണിത്. മാറ്റങ്ങൾ സംബന്ധിച്ച് സർക്കാരുമായി ക്രിയാത്മക ചർച്ചകൾക്ക് തുടക്കമിടണമെന്നും കമൽഹാസൻ ആഹ്വാനംചെയ്തു.
കമൽഹാസന്റെ കുറിപ്പിന്റെ പരിഭാഷ:
കലയ്ക്കും കലാകാരന്മാർക്കും ഭരണഘടനയ്ക്കുംവേണ്ടി
ഇന്ത്യൻ ഭരണഘടന ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഈ നിമിഷം ഏതെങ്കിലും ചിത്രത്തിലുപരിയായി ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യത്തിൽ കലയ്ക്കും കലാകാരന്മാർക്കും നാം നൽക്കുന്ന ഇടത്തെ പ്രതിഫലിപ്പിക്കുന്നു.
സിനിമ കേവലം ഒരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലമല്ല, മറിച്ച് എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും തിയേറ്ററുകളും ചെറുകിട സംരംഭകരും അടങ്ങുന്ന വ്യവസ്ഥിതിയുടെ കൂട്ടായ പരിശ്രമമാണ്. അവരുടെ ഉപജീവനമാർഗം ന്യായവും സമയബന്ധിതവുമായ നടപടിക്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു.
വ്യക്തതയുടെ അഭാവം സർഗാത്മഗതയെ തളർത്തുകയും, സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും, പൊതുജന വിശ്വാസം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. തമിഴ്‌നാട്ടിലെയും ഇന്ത്യയിലെയും സിനിമാ പ്രേമികൾ കലയോട് അഭിനിവേശവും വിവേചനവും പക്വതയും പുലർത്തുന്നു, അവർ സുതാര്യതയും ബഹുമാനവും അർഹിക്കുന്നു.
സെൻസർ നടപടികളിൽ തത്വാധിഷ്ഠിതമായ പുനർവിചിന്തനമാണ് ഇപ്പോൾ ആവശ്യം. ഇതിനായി നിശ്ചിതസമയപരിധിയും സുതാര്യമായ വിലയിരുത്തലും ഓരോ കട്ടിനും എഡിറ്റനും ലിഖിതമായ വിശദീകരണവും ആവശ്യമാണ്.
ചലച്ചിത്ര മേഖല ഒറ്റക്കെട്ടായിനിന്ന് സർക്കാർ സ്ഥാപനങ്ങളുമായി അർഥവത്തും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടേണ്ട സമയമാണിത്. അത്തരം പരിഷ്‌കരണം സർഗ്ഗാത്മക സ്വാതന്ത്ര്യം സംരക്ഷിക്കുകയും, ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും, കലാകാരന്മാരിലും ജനങ്ങളിലും വിശ്വാസം ഊട്ടിയുറപ്പിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.
Content Highlights: Kamal Haasan Calls for Censor Board Reform: Cinema is Collective Effort, Not Individual
Published: 10 Jan 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented