മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ ഐഎൻസിഎ (ഇന്ത്യൻ നാഷണൽ സിനി അക്കാദമി) അവാർഡ്‌സ് ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ നടക്കും. 'കല്യാൺ ജ്വല്ലേഴ്സ് ഐഎൻസിഎ അവാർഡ്‌സ്' എന്ന പേരിലാണ് പുരസ്‌കാരച്ചടങ്ങ് അരങ്ങേറുന്നത്.
രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേബന്ധിപ്പിക്കുകയാണ് ഐഎൻസിഎയുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്‌കാരങ്ങൾ വേദിയിൽ നൽകും. കൂടാതെ ദേശീയതലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, സൈമ എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് ഐഎൻസിഎ മുന്നേറുന്നത്. പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ആണ് ഈ പരിപാടിയുടെ ചീഫ് പാട്രൺ.
2025 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകൾ അവാർഡുകൾക്കായി എൻട്രി സമർപ്പിക്കാം. അവസാന തീയതി മാർച്ച് ഒന്ന്. എൻട്രികൾ ഓൺലൈനായി www.inca.in എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം.
ദേശീയ ഐക്യവും സമഗ്രഅംഗീകാരവും മുൻനിർത്തിയുള്ള പുതിയ തുടക്കമായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഐഎൻസിഎ അവാർഡ്‌സ് മാറുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Kalyan Jewellers INCA Awards to Unite Indian Cinema in Mumbai
Published: 23 Feb 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented