
മമ്മൂട്ടി 'കളങ്കാവലി'ല്‍, 'കളങ്കാവല്‍' പോസ്റ്റര്‍ | Photo: Special Arrangement
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവല്‍' 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാലുദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും ഇതിലൂടെ 'കളങ്കാവല്‍' സ്വന്തമാക്കി. 'ഭീഷ്മപര്‍വം', 'കണ്ണൂര്‍ സ്‌ക്വാഡ്', 'ഭ്രമയുഗം', 'ടര്‍ബോ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് 'കളങ്കാവല്‍'.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍', മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെര്‍ ഫിലിംസ് കേരളത്തില്‍ വിതരണം ചെയ്ത ചിത്രം, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ നടത്തിയത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകര്‍പ്പന്‍ വിജയം നേടുന്നത്.
കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം സ്വന്തമാക്കുന്ന ചിത്രം, റിലീസ് ചെയ്ത് ആദ്യ നാലുദിനം കൊണ്ട് കേരളത്തില്‍നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് നാലുകോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രം വിദേശത്തുനിന്ന് നേടിയത് 27 കോടിയോളമാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കളങ്കാവല്‍'.
വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറില്‍ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോള്‍, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്. ചിത്രത്തിലെ സംഗീതവും ഉയര്‍ന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും പ്രേക്ഷക പിന്തുണയോടൊപ്പം വലിയ നിരൂപക പ്രശംസയും നേടുന്ന ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.
'ലോക' ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ എത്തിച്ച ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്‌നാട് വിതരണം ചെയ്തത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ലൈറ്റര്‍ ബുദ്ധ ഫിലിംസ്, പെന്‍ മരുധാര്‍ എന്നിവരാണ് ചിത്രം ആന്ധ്രാ- തെലുങ്കാന, കര്‍ണാടക, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികള്‍: വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എസ്. സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍: ഡിക്‌സന്‍ പി. ജോ, വിഎഫ്എക്‌സ്: വിശ്വ എഫ്എക്‌സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്: നിദാദ്, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Mammootty`s `Kalankaval` hits 50 Crore club in just 4 days, setting a new record
Published: 09 Dec 2025, 08:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented