ഫസ്റ്റ് ലുക്ക് പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
സനൂപ് സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന 'സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
മുപ്പത്തിയഞ്ച് വർഷത്തോളം പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് സർവീസിൽ നിന്നും വിരമിച്ച രാമചന്ദ്രൻ സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പോലീസ് ഡിപ്പാർട്ട്മെൻ്റിനെ സഹായിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കലാഭവൻ ഷാജോണാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, അനുമോൾ, സുധീർ കരമന, പ്രേം കുമാർ, ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, ഗീതി സംഗീത, ബാദ്ഷാ, അരുൺ പുനലൂർ, ലഷ്മിദേവൻ, കല്യാൺ ഖാനാ എന്നിവരും ചിത്രത്തിലുണ്ട്.
തിരക്കഥ - സനൂപ് സത്യൻ, അനീഷ് വി. ശിവദാസ്, ഗാനങ്ങൾ - ദീപക് ചന്ദ്രൻ, സംഗീതം - അനു വി. ഇവാൻ, ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് -വിഷ്ണു ഗോപാൽ, കലാസംവിധാനം - മനോജ് മാവേലിക്കര, കോസ്റ്റ്യൂം ഡിസൈൻ - റാണാ പ്രതാപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ലഷ്മിദേവൻ, സുധൻരാജ്, പ്രവീൺ, എസ്. ശരത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉണ്ണി സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - സജി കുണ്ടറ,
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽപേട്ട.
എ.ഡി. 1877 സെൻസ് ലോഞ്ച് എന്റെർടെയിൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ -വാഴൂർ ജോസ്.
Content Highlights: kalabhavan shajon cid ramachandran ret si first look poster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..