കലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും തിരുവനന്തപുരത്ത് വെച്ചുനടന്നു. സെന്‍സ് ലോഞ്ച് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവാഗതനായ സനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

To advertise here,

സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പൂജാ ചടങ്ങില്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താന്‍, മധുപാല്‍, നിര്‍മ്മാതാവ് ബി. രാകേഷ്, രഘുചന്ദ്രന്‍ നായര്‍, ഭാഗ്യലഷ്മി എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു. സംവിധായകന്‍ തുളസീദാസ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നല്‍കിയത് സുരേഷ് ഉണ്ണിത്താനാണ്.

പൂര്‍ണ്ണമായും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രമെന്ന് സംവിധായകന്‍ സനൂപ് സത്യന്‍ പറഞ്ഞു. ബൈജു സന്തോഷ്, സുധീര്‍ കരമന, അനു മോള്‍, ഇന്ദ്രന്‍സ്, പ്രേം കുമാര്‍, വി.കെ. ബൈജു എന്നിവരും ചിത്രത്തിലുണ്ട്. 

സനൂപ് സത്യന്‍, അനീഷ് വി. ശിവദാസ് എന്നിവരുടേതാണ് തിരക്കഥ. ഗാനങ്ങള്‍. -ദീപക് ചന്ദ്രന്‍, സംഗീതം -അനു ബി. നായര്‍, ഛായാഗ്രഹണം -ജോ ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ് -വിഷ്ണു വിശാഖ്, കലാസംവിധാനം -മനോജ് മാവേലിക്കര, മേക്കപ്പ് -ഒക്കല്‍ ദാസ്, കോസ്റ്റൂം ഡിസൈന്‍ -റാണാ പ്രതാപ്, പ്രൊജക്ട് ഡിസൈനര്‍ -സുധന്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുനില്‍ പേട്ട, പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ഫോട്ടോ -ശാലു പേയാട്.