
'ജൂൺ', 'മധുരം' എന്നീ ചിത്രങ്ങൾക്കും ഏറെ പ്രേക്ഷകപ്രശംസ നേടിയ 'കേരള ക്രൈം ഫയൽസ്' എന്ന ഇൻവെസ്റ്റിഗേഷൻ സീരീസിനും ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനായി എത്തുന്ന റോം- കോം ചിത്രത്തിലെ നായിക പുതുമുഖമായ ലക്ഷ്മി ജ്യോതിഷ് ആണ്. കാളിദാസിന്റെ അച്ഛനായി ലാൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിൻ ജോൺ വർഗീസും ചേർന്നാണ്. റേഡിയോ ജോക്കിയും ടെലിവിഷൻ അവതാരകനും സംവിധായകനുമായ ആർ.ജെ. മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ- റൈറ്റർ. '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് 'മെനി മെനി ഹാപ്പി റിട്ടേൺസി'നും സംഗീതം ഒരുക്കുന്നത്. 'ആട്ടം', 'ഗോളം', 'കേരള ക്രൈം ഫയൽസ് 1&2', 'വേല', 'ഹാഫ്' തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജകനായ, ദേശീയ പുരസ്‌കാര ജേതാവ് മഹേഷ് ഭുവനേന്ദ് ആണ് എഡിറ്റർ.
അഹമ്മദ് കബീർ ചിത്രങ്ങളുടെ ദൃശ്യമനോഹരമായ ഫ്രെയിമുകളിലൂടെ ശ്രദ്ധേയനായ ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് 'മെനി മെനി ഹാപ്പി റിട്ടേൺസി'ന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അഹമ്മദ് കബീർ- ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ദൃശ്യപരമായി ഏറെ മികച്ചുനിൽക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
കോ-പ്രൊഡ്യൂസേഴ്‌സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ഗാനരചന: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്‌സ്: ഡിജിബ്രിക്സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
Content Highlights: Official teaser of director Ahammed Khabeer's new rom-com 'Many Many Happy Returns' has been released. Kalidas Jayaram plays the lead role alongside newcomer Lakshmi Jyothish and actor Lal in prominent roles. The movie is produced by Hassan Rasheed and Ahammed Khabeer under the banner of Monkey Business. Govind Vasantha composes the music, while National Award-winner Mahesh Bhuvanend handles the editing. Cinematography is handled by Jithin Stanislaus, marking another collaboration with Ahammed Khabeer.
Published: 05 Sept 2026, 06:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented