
അണിയറയിൽ ഒരുങ്ങുന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ വിനയൻ. 3ഡിയിൽ ഒരുങ്ങുന്ന പുതിയ ഫാന്റസി ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണെന്ന് സംവിധായകൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്ററും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
'പുതിയ ഫാന്റസി ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. ദൃശ്യചാരുതയുടെ കാഴ്ച പരമാവധി പ്രേക്ഷകർക്ക് ലഭിക്കുവാൻ 3D യിലാണ് ചിത്രം ഒരുക്കുന്നത്. വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന ഈ ഹൈബ്രിഡ് സിനിമ മൂന്നോ നാലോ ഷെഡ്യൂളുകൾ ആയിട്ടായിരിക്കും പൂർത്തിയാകുക', വിനയൻ അറിയിച്ചു.
'ദുബായിൽ ബിസിനസ് നടത്തുന്ന വ്യവസായ പ്രമുഖൻ ഹാരിസ് കാച്ചൻചേരി ഈ വലിയ നിർമാണ ഉദ്യമത്തിൽ കൂടെയുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നവംബറിൽ സെക്കൻഡ് ഷെഡ്യൂൾ ആരംഭിക്കുന്നതോടെ നടക്കും', സംവിധായകൻ കുറിച്ചു.
'സിനിമയുടെ മറ്റ് വിവരങ്ങൾ അന്നുമാത്രമേ നിങ്ങളിലേക്ക് പൂർണമായി എത്തുകയുള്ളു. എന്നും എന്റെ വ്യത്യസ്തങ്ങളായ സിനിമകളെ സ്വീകരിച്ചിട്ടുള്ള നിങ്ങൾ ഈ പുതിയ ഫാന്റസി ചിത്രത്തേയും അനുഗ്രഹിക്കും എന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിന് പുറമെ, തമിഴ്- തെലുങ്ക്- ഹിന്ദി- കന്നഡ ഭാഷകളിലും ചിത്രം തിയേറ്ററിലെത്തുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിങ്, പ്രീ- പ്രൊഡക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിനയൻ നേരത്തെ പങ്കുവെച്ചിരുന്നു.
കൂറ്റൻ ശിവലിംഗത്തിന്റെ മാതൃകയിലുള്ള സെറ്റിന് മുന്നിൽനിന്നുള്ള ചിത്രം കഴിഞ്ഞ ദിവസം സംവിധായകൻ പങ്കുവെച്ചിരുന്നു. അടുത്ത വർഷം തിയേറ്ററിൽ എത്തിക്കാൻ പാകത്തിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ അന്ന് വ്യക്തമാക്കിയിരുന്നു. ഗിന്നസ് പക്രുവും സാഗർ സൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ 200-ലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും അണിനിരക്കും. മലയാളത്തിലെ 20-ഓളം യുവനടീനടന്മാരും ചിത്രത്തിലുണ്ടാവും.
Content Highlights: Director Vinayan shared updates about his upcoming 3D fantasy film project. The movie is being produced by Dubai-based industrialist Haris Kachencheri and will be shot in 3-4 schedules. The official title launch of the film will take place in November alongside the start of its second schedule. The film will release in Malayalam, Tamil, Telugu, Hindi, and Kannada. Cast includes Guinness Pakru, Sagar Surya, over 200 actors of short stature, and around 20 young Malayalam actors.
Published: 31 Oct 2026, 09:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented